തിരുവനന്തപുരം മൃഗശാല
സ്നേക്ക് പാർക്ക് തിരുവനന്തപുരം / മൃഗശാല / കേരളം / തിരുവനന്തപുരം മൃഗശാല / ഓപ്റ്റ് വ്ലോഗുകൾ / സ്നേക്ക് പാർക്ക് വീഡിയോകൾ
ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാലയാണ് തിരുവനന്തപുരം മൃഗശാല. സ്വാതി തിരുനാള്‍ കൃതികളാലും സംഗീത സംവിധാനത്താലും പ്രശസ്തനായ 1830 മുതല്‍ 1846 വരെ തിരുവിതാംകൂര്‍ ഭരിച്ച സ്വാതി തിരുനാള്‍ മഹാരാജാവിന്റെ (1816-1846) സ്വപ്നമായിരുന്നു മൃഗശാലയും മ്യൂസിയവും. ആന, കുതിര എന്നിവയുടെ വിപുലമായ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ കടുവ, വിവിധതരം പുള്ളിപുലികള്‍, മാന്‍, കരടി, സിംഹം എന്നിവയും അദ്ദേഹത്തിന്റെ മൃഗശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് മഹാരാജാവായ സഹോദരന് ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചത്. 1857-ല്‍ വിപുലീകരിക്കാത്ത മ്യൂസിയം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തുവെങ്കിലും അതിന് അധികം പേരെ ആകര്‍ഷിക്കാന്‍ കഴിയാത്തതിനാല്‍ ഒരു മൃഗശാലയും പാര്‍ക്കും 1859-ല്‍ അതേ കോംപൗണ്ടില്‍ ആരംഭിച്ചു.
പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും രാജകീയമായി ഉയര്‍ന്ന വൃക്ഷങ്ങള്‍,
വളരെ ഉയരമുള്ള മുളങ്കൂട്ടങ്ങള്‍ എന്നിവയാലും 36 ഏക്കറിലേറെയായി പരന്നു കിടക്കുന്ന ഈ മൃഗശാല ഇന്ന് തെക്കു കിഴക്കന്‍ ഏഷ്യയിലെ സുന്ദരമായ മൃഗശാലകളില്‍ ഒന്നായിരിക്കുന്നു.
ലക്ഷ്യങ്ങള്‍
വന്യജീവി സംരക്ഷണത്തിലൂടെ വിവിധ ജീവികള്‍ക്കുണ്ടാകാവുന്ന പ്രാദേശിക രോഗങ്ങള്‍ക്കും പടിഞ്ഞാറന്‍ പര്‍വ്വത നിരകളില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നവയ്ക്കും പ്രത്യേകം പ്രാതിനിധ്യം.
പ്രകൃതിയെപ്പറ്റി പഠിക്കുവാനും അറിയുവാനുമുള്ള അവസരം.
വന്യജീവികളെക്കുറിച്ചുള്ള പഠനം
മൃഗശാലകളെ മുമ്പ് പിക്നിക് കേന്ദ്രങ്ങളായായിരുന്നു കണ്ടിരുന്നതെങ്കില്‍ ഇന്ന് വംശനാശം വന്നു കൊണ്ടിരിക്കുന്നവയടക്കമുള്ള ജീവികളെ സംരക്ഷിച്ച് അവയുടെ വംശവര്‍ദ്ധന നടത്തുവാനും അവയെപ്പറ്റി പഠിക്കുവാനുമുള്ള സ്ഥലമായാണ് കാണുന്നത്. തിരുവനന്തപുരം മൃഗശാലയില്‍ ലോകത്തെ മിക്ക വര്‍ഗ്ഗത്തിലുംപെട്ട ജീവികളെ കാണാന്‍ കഴിയും. സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ സഹായത്തോടെ പലമാറ്റങ്ങളും കൊണ്ടുവരാനുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു. കുരങ്ങ്,
സിംഹം, കടുവ, റിനോസര്, ഹിപ്പോപ്പൊട്ടാമസ്, കരടി, പുള്ളിപ്പുലി, മാന്‍, കാട്ടുപോത്ത്, എന്നിവയെ കൂടുകളില്‍ നിന്നും സ്വതന്ത്രരാക്കി പ്രത്യേകമായി രൂപം നല്കിയ തുറസ്സായ സ്ഥലത്താണ് പാര്‍പ്പിച്ചിരിക്കുന്നത്. മൃഗങ്ങളെ ചികിത്സിക്കുവാനുള്ള ആധുനിക ആശുപത്രിയും ആരംഭിച്ചു.
വിവിധ വര്‍ഗ്ഗത്തിലുള്ള കുരങ്ങുകള്‍,
പലതരത്തിലുള്ള മാനുകള്‍, സിംഹം, കടുവ, പുള്ളിപ്പുലി, അമേരിക്കന്‍ പുള്ളിപ്പുലി, കരടി,
കുറുനരി, നീര്‍നായ്, വെള്ളക്കടുവ, എന്നിവ കൂടാതെ മൂങ്ങ, കഴുകന്, പ്രാപ്പിടിയന്‍, ഗരുഡന്, തുടങ്ങി ഭംഗിയിലും, വലുപ്പത്തിലും വൈവിധ്യമുള്ള വിവിധഇനം പക്ഷികളും ഇവിടെയുണ്ട്. ഉരഗങ്ങളില്‍ പാമ്പുകള്‍, പല്ലി, ആമ, കടലാമ, ചീങ്കണ്ണി, മുതല തുടങ്ങിയവയുടെ പലവിഭാഗങ്ങളും ഇവിടെ കാണാം. വിഷ പാമ്പുകളില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന കിങ്ങ് കോബ്ര (രാജവെമ്പാല) ഒരു പ്രധാന ആകര്‍ഷണമാണ്. ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ പെട്ടതും തെക്കേ അമേരിക്കയില്‍ കാണപ്പെടുന്നതുമായ ഗ്രീന്‍ അനക്കോണ്ടയാണ് ഈ മൃഗശാലയിലെ പുതിയ അതിഥി. ഇതിനെ കാണുവാനായി മാത്രം വളരെയേറെ സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
ഇതു കൂടാതെ 100 ലധികം വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളുടെ 'ബട്ടര്‍ഫ്ളൈ ഗാര്ഡന്' വളരെ മനോഹരമാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റകളെയും മറ്റു നയനാഭിരാമമായ പൂമ്പാറ്റകളെയും കാണാം. അതുപോലെ ഇവിടത്തെ മറ്റൊരാകര്‍ഷണമാണ് അക്വേറിയം 2011-ല്‍ ആരംഭിച്ച അക്വേറിയത്തില്‍ 15 വിഭാഗത്തിലേറെയുള്ള മത്സ്യങ്ങളെ സംരക്ഷിക്കുന്നു. പക്ഷെ ഇതു സന്ദര്‍ശിക്കുവാന്‍ പ്രത്യേക ടിക്കറ്റ് എടുക്കേണ്ടതാണ്.
തിരുവനന്തപുരം മൃഗശാലയിലെ സ്നേക്ക് പാർക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് തിരുവനന്തപുരം മൃഗശാല.
ഇന്ത്യൻ കോബ്ര, കിംഗ് കോബ്ര, റസ്സലിന്റെ വൈപ്പർ, സോ-സ്കെയിൽഡ് വൈപ്പർ, മലബാർ പിറ്റ് വൈപ്പർ, ബാംബൂ പിറ്റ് വൈപ്പർ, ഗ്രീൻ വൈൻ സ്നേക്ക്, ഇന്ത്യൻ എലി പാമ്പ്
വന്യജീവിസംരക്ഷണത്തില്‍ പൊതുജനങ്ങളെയും കൂടി പങ്കെടുപ്പിക്കുക എന്നൊരു ലക്ഷ്യം തിരുവന്തപുരം മൃഗശാലയ്ക്കുണ്ട്. ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മൃഗത്തിനെ ഇഷ്ടമുള്ളത്ര നാളുകളിലേക്ക് അഡോപ്റ്റ് ചെയ്യാനുള്ള അവസരം മൃഗശാല ഒരുക്കുന്നു. വ്യക്തികള്‍ക്കോ, സ്കൂള്‍, ക്ലബ് എന്നിവയ്ക്കോ ഇതിനുള്ള അവസരം ലഭിക്കും. അവര്‍ നല്കുന്ന സഹായം, നിര്‍ദ്ദേശിക്കപ്പെട്ട പ്രത്യേകം മൃഗങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.
എത്തിച്ചേരുവാന്‍
നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം കോംപൗണ്ടിലാണ് മ്യൂസിയവും മൃശാലയും
തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും - 3 കി.മി.ദൂരം
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും - 3 കി.മി
വിമാനത്താവളത്തില്‍ നിന്നും 9
.കി.മി.
ധാരാളം ബസ്, ടാക്സി, ഓട്ടോ സൗകര്യം.
പ്രവേശന ഫീസ്
12 വയസ്സിനു മുകളിലുള്ളവര്‍ക്ക് |
20 രൂപ |
5 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് |
5 രൂപ |
ഫാമിലി ടിക്കറ്റ് (അച്ഛന്, അമ്മ, 2 കുട്ടികള്‍) |
40 രൂപ |
ഗ്രൂപ്പ് (35 കുട്ടികളും രണ്ട് അധ്യാപകരും) |
200 രൂപ |
കാര്‍ പാര്‍ക്കിംഗ് |
150 രൂപ |
ക്യാമറ |
50 രൂപ |
പ്രൊഫഷണല്‍ അല്ലാത്ത വീഡിയോ ഷൂട്ടിംഗ് |
100 രൂപ |
അക്വേറിയം |
10 രൂപ |
ബാറ്ററികാര്‍
5 വയസ്സിനു മുകളില്‍ |
50 രൂപ |
മുതിര്‍ന്ന പൗരന് |
20 രൂപ |
അംഗപരിമിതര്‍ |
15 രൂപ |
നിരോധനം
പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും പാടില്ല. മൃഗങ്ങളെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ അവയ്ക്കു ഭക്ഷണം നല്‍കുകയോ ചെയ്യരുത്. മൃഗശാല അധികൃതര്‍ക്കും സഹ സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തിയും അനുവദിക്കുന്നതല്ല.
സന്ദര്‍ശന സമയം
എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5.15 വരെ
തിങ്കളാഴ്ച അവധി
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡയറക്ടര്‍,
മ്യൂസിയം & സൂ ഡിപ്പാര്‍ട്ട്മെന്റ്
തിരുവനന്തപുരം - 695033
Ph: 0471-2316275, 2318294
Email: museumzoo@gmail.com
ഈ ലേഖനം നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്‍
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്‍
ട്വിറ്ററിൽ പിന്തുടരുക
No comments:
Post a Comment