കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 16
കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം അഥവാ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് & മിനി മൃഗശാല.
പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ഇന്നു മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാണ്. സ്നേക്ക് പാർക്കാണെങ്കിലും പാമ്പുകൾ മാത്രമല്ല, മീനുകൾ മുതൽ എമു വരെ ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു.
മുതല, മയിൽ, കാട്ടുപൂച്ച, മുളളൻപന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു, കുറുനരി, കൃഷ്ണപ്പരുന്ത്, ദേശാടനക്കൊക്ക്, മീൻമൂങ്ങ, താറാവ്, അരയന്നം, പരുന്ത്, വെളളിമൂങ്ങ, മൂങ്ങ, ഗിനിക്കോഴി എന്നിവയൊക്കെയുള്ള ഒരു കൊച്ചു മൃഗശാലയാണിത്.
നീർക്കോലി മുതൽ കൂടുകൂട്ടി മുട്ടയിടുന്ന ലോകത്തിലെ ഏക പാമ്പായ രാജവെമ്പാല വരെ ഇവിടെയുണ്ട്.വംശനാശത്തിനടുത്തു നിൽക്കുന്ന പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി (റസ്സൽസ് വൈപ്പർ), വെള്ളിക്കെട്ടൻ(ക്രെയിറ്റ്), കുഴിമണ്ഡലി(പിറ്റ് വൈപ്പർ) തുടങ്ങിയവ ഈ പാർക്കിലുണ്ട്. രാജവെമ്പാലകൾക്കായി ഇവിടെ ശീതീകരിച്ച കൂടുകൾ ഒരുക്കിയിരിക്കുന്നു. വിഷപ്പാമ്പുകളിൽ ഏറ്റവും നീളം കൂടിയ രാജവെമ്പാലയുടെ ഭക്ഷണം മറ്റു പാമ്പുകളാണ്. വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട്.പാമ്പുകളിൽ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. പാമ്പുകളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാൻ ഓരോ മണിക്കൂർ ഇടവിട്ട് പ്രദർശനക്ലാസുകളും നടത്താറുണ്ട്.
സ്നേക്ക് പാർക്കിൽ പ്രവേശിച്ചാൽ ആദ്യം കാണുന്നത് മറൈൻ അക്വേറിയമാണ്. വിവിധ തരം മീനുകൾ, കടൽക്കുതിര, നക്ഷത്ര ആമ, കടൽത്താമര എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മലമ്പാമ്പ്, മൂർഖൻ, അണലി, പച്ചിലപ്പാമ്പ്, കാട്ടുപാമ്പ്, മണ്ഡലി, ചുരുട്ടമണ്ഡലി, ഇരുതലയൻ, വെളളിക്കെട്ടൻ തുടങ്ങി പലതരം പാമ്പുകളുടെ സ്വഭാവവും രീതികളും വിവരിച്ചു പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. പാമ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം കൃത്യമായി പ്രദർപ്പിച്ചിട്ടുണ്ട്. പാമ്പുകളുടെ പ്രത്യേകതകൾ വിദഗ്ധർ നേരിട്ടു വിവരിച്ചു തരും. പാമ്പുകളെക്കുറിച്ച് അവബോധം വളർത്താൻ വിഡിയോ പ്രദർശനവുമുണ്ട്. ഔഷധച്ചെടികളും മരങ്ങളും നിറഞ്ഞ കുളിർമയേറിയ അന്തരീക്ഷത്തിൽ മൂന്നേക്കറിലാണ് പാർക്ക്.
പാർക്ക് കണ്ടുനടന്നു ക്ഷീണിച്ചു വരുമ്പോൾ കുട്ടികൾക്ക് ഉല്ലസിക്കാൻ ഊഞ്ഞാലും സീസോയുമുണ്ട്. പഴയകാലത്തെ കടകളെ അനുസ്മരിപ്പിക്കുന്ന മുട്ടായിപ്പീടികയിൽനിന്ന് ‘ലൈറ്റായി’ എന്തെങ്കിലും കഴിക്കാം. റിലാക്സ് ചെയ്ത് ഭക്ഷണം കഴിക്കാൻ മനോഹരമായ ഒരു കോഫി ഷോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാർക്കിന്റെ ചരിത്രം
1982 ൽ പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന്റെ കീഴിൽ സിഎംപി നേതാവും മന്ത്രിയുമായിരുന്ന എം.വി. രാഘവൻ ആരംഭിച്ചതാണ് ഈ പാർക്ക്. പാമ്പു കടിയേറ്റ രോഗികളോടൊപ്പം കടിച്ച പാമ്പിനെയും ആളുകൾ വിഷചികിത്സാ കേന്ദ്രത്തിൽ എത്തിക്കാറുണ്ടായിരുന്നു. കടിച്ചത് ഏതു പാമ്പാണ് എന്നറിയാനായിരുന്നു ഇത്. ഇവയെ സംരക്ഷിക്കാനും പാമ്പുകളെക്കുറിച്ച് അവബോധം വളർത്തുവാനുമാണ് സ്നേക്ക് പാർക്ക് ആരംഭിച്ചത്.
കണ്ണൂരിൽനിന്ന് 15 കിലോമീറ്റർ അകലെ ധർമശാലയിൽ സ്ഥിതി ചെയ്യുന്ന പാർക്ക് വിദ്യാർഥികളെ മാത്രമല്ല വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. പ്രസിദ്ധമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപമായതുകൊണ്ടുതന്നെ ക്ഷേത്രദർശനത്തിനെത്തുന്നവർ പാർക്കും സന്ദർശിക്കുന്നു.
രാവിലെ 8 മുതൽ 6.00 വരെയാണ് സന്ദർശനസമയം. മുതിർന്നവർക്ക് 30 രൂപയും 18
വയസ്സിൽ താഴെയുള്ളവർക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്കൂൾ വിനോദ യാത്രാസംഘങ്ങളിലെ കുട്ടികൾക്ക് ഒരാൾക്കു 15
രൂപ നൽകിയാൽ മതി. മൂന്നുവയസ്സുവരെ പ്രവേശനം സൗജന്യമാണ്.
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര്‍ ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
No comments:
Post a Comment