ചോട്ടാനിക്കര അമ്മയ്ക്ക് 726 കോടി രൂപ സംഭാവന ചെയ്യാൻ തയ്യാറായ ഭക്തന്‍ - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Wednesday, December 30, 2020

ചോട്ടാനിക്കര അമ്മയ്ക്ക് 726 കോടി രൂപ സംഭാവന ചെയ്യാൻ തയ്യാറായ ഭക്തന്‍





ആത്മഹത്യയുടെ വക്കിലെത്തിയ ജീവിതം മാറ്റിമറിച്ച ചോട്ടാനിക്കര അമ്മയ്ക്ക് 726 കോടി രൂപ സംഭാവന ചെയ്യാൻ തയ്യാറായ ഭക്തന്

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിനായി 700 കോടിയുടെ പദ്ധതി നടപ്പിലാക്കാന് സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടര്ന്ന് പ്രത്യേക യോഗം വിളിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബെംഗളൂരുവിലെ വ്യവസായിയായ ഗണശ്രാവണ് ആണ് ക്ഷേത്രത്തിന് വന്തുക നല്കാന് സന്നദ്ധതയറിയിച്ച് ഒരു വര്ഷം മുമ്പ് രംഗത്തെത്തിയത്. എന്നാല്, നടപടിക്രമങ്ങള് വൈകുന്ന സാഹചര്യത്തില് മന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.

ഇത്ര വലിയ തുകയുടെ പദ്ധതിയ്ക്ക് കോടതിയുടെ അനുമതി തേടേണ്ടത് ആവശ്യമാണ്. ഇതിനായി ഒന്നാം തീയതി ഹൈക്കോടതിയില് അപേക്ഷ കൊടുക്കാന് ഇന്ന് ക്ഷേത്രത്തില് ചേര്ന്ന യോഗത്തില് തീരുമാനമായി. കോടതിയുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് പ്രവര്ത്തനങ്ങള്ക്ക് തുടക്കമാകും. മന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് ജില്ലാ കളക്ടര് എസ് സുഹാസ്, ചീഫ് കമ്മിഷണര് വേണുഗോപാല്, ദേവസ്വം ബോര്ഡ് അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.

കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രനഗരിയാണ് പദ്ധതിലൂടെ വിഭാവനം ചെയ്യുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തെ അന്താരാഷ്ട്ര തീര്ത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മുന്നൂറ് കോടി രൂപ ചെലവിട്ട് ക്ഷേത്രത്തില് സ്വര്ണ്ണം പതിപ്പിക്കും. 500 കിടക്കകളുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി, റിങ് റോഡുകളുടെ നവീകരണം, രണ്ട് പാലം, ഡ്രെയിനേജ്, കരകൗശല വസ്തുക്കള്ക്കായി ഇന്ഡസ്ട്രിയല് പാര്ക്ക്, വാണിജ്യ സമുച്ചയങ്ങള് എന്നിവയും പദ്ധതി രൂപരേഖയിലുണ്ട്.

കര്ണാടകയിലെ രത്നവ്യപാരിയായ ഗണശ്രാവണ് നാല് വര്ഷം മുമ്പ് ബിസിനസില് തിരിച്ചടി നേരിട്ടപ്പോഴാണ് ചോറ്റാനിക്കര ക്ഷേത്രത്തില് ദര്ശനത്തിനെത്തിയത്. തുടര്ന്ന് ബിസിനസില് ഉയര്ച്ച ഉണ്ടായപ്പോള്, ലാഭത്തിന്റെ ഒരു ഭാഗം ചോറ്റാനിക്കര ക്ഷേത്ര നവീകരണത്തിനായി നീക്കി വെയ്ക്കാന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നവീകരിച്ച ക്ഷേത്രത്തിന്റെ രൂപരേഖ ഉള്പ്പെടെ ആദ്യഘട്ടത്തിലെ പ്രവര്ത്തനങ്ങളുടെ പ്രഖ്യാപനം ഇക്കഴിഞ്ഞ നവംബറില് ഗണശ്രാവണ് നേരിട്ടെത്തി നടത്തിയിരുന്നു.

ജീവിതം മാറ്റിമറിച്ചത് ചോറ്റാനിക്കരയമ്മപൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മയെന്നാണ് ഗണശ്രാവൺ സാക്ഷ്യപ്പെടുത്തുന്നത്

 

ജീവിതം മാറ്റിമറിച്ചത് ചോറ്റാനിക്കരയമ്മ

പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മയെന്നാണ് ഗണശ്രാവൺ സാക്ഷ്യപ്പെടുത്തുന്നത്. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാർത്ഥ്യമാക്കാൻ 726 കോടി രൂപ സമർപ്പിക്കാൻ സ്വർണ വ്യാപാരിയും ബംഗളൂരു സ്വദേശിയായ ഗണശ്രാവൺ തീരുമാനിച്ചത് കേരളകൗമുദിയിലൂടെയാണ് നാടറിഞ്ഞത്.

സാമ്പത്തിക തകർച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നിൽക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയിൽ അഭയം തേടിയത്. ഏതാനും വർഷം കൊണ്ട് ബിസിനസ് വാനോളം ഉയർന്നു. പാവപ്പെട്ട പൂജാരി കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. സംഗീതപ്രേമം കാരണം മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ളോമ പൂർത്തിയാക്കാനായില്ല.1995 മുതൽ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വർണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയിൽ പോകാൻ പറഞ്ഞത്. അന്നു മുതൽ എല്ലാ പൗർണമിക്കും അമാവാസിക്കും മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്' 46കാരനായ ഗണശ്രാവൺ.

ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവൺ. ഇന്ത്യയിലെ പ്രമുഖ സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ക്ഷേത്രപദ്ധതി എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം.

' എല്ലാ ഐശ്യര്യങ്ങൾക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്പാടുംനിന്ന് ഇവിടേക്ക് ഭക്തർ എത്തിച്ചേരും. അതിനുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഒരു വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ദേവസ്വം അധികൃതരുമായി ചർച്ച നടത്തുന്നു. ചില സ്വാർത്ഥ താത്പര്യക്കാർ തടസങ്ങൾ സൃഷ്ടിച്ചു. ഹൈക്കോടതി അനുമതി കിട്ടിയാലുടൻ പണികൾ ആരംഭിക്കുമെന്ന് ഗണശ്രാവൺ നേരത്തെ വ്യക്തമാക്കിയിരുന്നു.

അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും
സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചോറ്റാനിക്കര പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും. ഇതിനായി 200 കോടി രൂപ ഹൈക്കോടതിയുടെ അനുമതി കിട്ടുന്ന മുറയ്ക്ക് പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കും. തുക പിൻവലിക്കാൻ ദേവസ്വം ബോർഡിന്റെ അനുമതി വേണ്ട രീതിയിലാവും അക്കൗണ്ട്. കമ്പനി നേരിട്ടാണ് നിർമ്മാണം നിർവഹിക്കുകയെന്ന് ആർക്കിടെക്ട് ബി.ആർ.അജിത്ത് പ്രതികരിച്ചു.

താളംമീഡീയില്‍നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് ഉടനടി വാര്‍ത്തകള്‍ -ദിവസം മുഴുവന്‍ ലഭിക്കാന്‍ പിന്തുടരുക. ഏറ്റവും പുതിയ വാർത്തകൾചിത്രങ്ങൾവീഡിയോസ്അപ്ഡേറ്റ്സ്ഫോട്ടോകൾ, തലക്കെട്ടുകൾ, , തത്സമയ അപ്ഡേറ്റുകൾഎന്നിവ താളംമീഡീയ വഴികാണാം

 പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്

ട്വിറ്ററിൽ പിന്തുടരുക







 

No comments:

Post a Comment

Post Bottom Ad

കാൻവ

Pages