ഈസ്റ്റർ പാചകക്കുറിപ്പ്
വട്ടേപ്പം
അരി കുതിർക്കേണ്ട
കപ്പികാച്ചേണ്ടാ സൂപ്പർ സോഫ്റ്റ് വട്ടേപ്പം
അരിപ്പൊടി ഒരു കപ്പ്
തേങ്ങ ചിരവിയത് മുക്കാൽ കപ്പ്
ഏലക്ക രണ്ടെണ്ണം
പഞ്ചസാര ആറ് ടേബിൾ സ്പൂൺ
ഉപ്പ് രണ്ടു നുള്ള്
വെള്ളം ഒന്നേകാൽ കപ്പ്
വെള്ള അവിൽ കുത്തിയത് കാൽകപ്പ്
ഇൻസ്റ്റന്റ് ഈസ്റ്റ് അര ടീസ്പൂൺ
ഒരു മിക്സിയുടെ ജാർ ഇലേക്ക് അരിപ്പൊടി തേങ്ങ ചിരവിയത് ഏലക്ക പഞ്ചസാര ഉപ്പ് വെള്ളം,അവൽ ഈസ്റ്റ് എന്നിവ ചേർത്ത് കൊടുക്കുക ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് മിക്സിയിൽ ഒന്ന് അരച്ച് എടുക്കുക മാവ് കട്ടി കൂടുതലാണെങ്കിൽ കാൽകപ്പ് വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക മാവ് ഒരു ബൗളിലേക്ക് മാറ്റി നാലുമണിക്കൂറോളം പൊങ്ങി വരാനായി മാറ്റിവയ്ക്കാം നാലു മണിക്കൂറിനു ശേഷം മാവ് എല്ലാം നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും ഒരു പ്ലേറ്റിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടി അതിനുശേഷം വട്ടേപ്പം മിക്സ് ഒഴിച്ചുകൊടുക്കുക ആവിയിൽ 20 മിനിറ്റ് വേവിച്ചെടുക്കുക. വട്ടേപ്പത്തിന്റെ മുകളിലായി മുന്തിരി അണ്ടിപ്പരിപ്പ് ചേർക്കുന്നു ഉണ്ടെങ്കിൽ ആവി വന്നതിനുശേഷം അഞ്ച് മിനിറ്റ് കഴിയുമ്പോൾ ചേർത്ത് കൊടുത്ത വീണ്ടും അടച്ചുവെച്ച് 15 മിനിറ്റു കൂടി വേവിക്കുക സൂപ്പർ സോഫ്റ്റ് ആയിട്ടുള്ള വട്ടേപ്പം റെഡി
തയ്യാറാക്കിയത്: ദിവസവും കിറ്റാസ്
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര് ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment