നാടൻ ഗ്രീൻപീസ് കറി - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Saturday, February 6, 2021

നാടൻ ഗ്രീൻപീസ് കറി



ശുദ്ധമായ നേറ്റീവ് ഗ്രീൻപീസ് കറി

ചപ്പാത്തി അപ്പം ഇടിയപ്പം കൂടെ കഴിക്കാൻ പറ്റിയ നല്ല ഒരു കറി. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ്.

 

ചേരുവകൾ:

ഗ്രീൻപീസ് - ഒരു കപ്പ് കുതിർത്ത് വെച്ചത്

ഉരുളക്കിഴങ്ങ് - കാൽ കപ്പ്

ക്യാരറ്റ്കാൽ കപ്പ്

 സവോള - ഒരെണ്ണം അരിഞ്ഞത്

 ഇഞ്ചി - ഒരു ടീസ്പൂൺ കൊത്തി അരിഞ്ഞത്

 പച്ചമുളക് - രണ്ടെണ്ണം

 മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

 മുളകുപൊടി-അര ടീസ്പൂൺ

 മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ

 തേങ്ങ - ഒരു കപ്പ്

 വെളുത്തുള്ളി - 3 അല്ലി

 ഗ്രാമ്പുരണ്ടെണ്ണം

 ഏലക്കായ - ഒരെണ്ണം

 കറുകപ്പട്ട - ഒരു ചെറിയ പീസ്

 പെരുംജീരകംഒരു ടീസ്പൂൺ

 വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ

 കടുക് - കാൽ ടീസ്പൂൺ

വറ്റൽ മുളക് - രണ്ടെണ്ണം

 ഉപ്പ് - ആവശ്യത്തിന്

 വെള്ളം - ആവശ്യത്തിന്

 

ഉണ്ടാക്കുന്ന വിധം

 ഒരു കുക്കർ എടുത്ത് അതിലോട്ടു കുതിർത്തുവച്ച ഗ്രീൻപീസും ഉരുളക്കിഴങ്ങും ക്യാരറ്റും സവാളയും ഇഞ്ചിയും പച്ചമുളകും മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു വിസിലടിക്കുന്ന വരെ വേവിച്ചെടുക്കുക. ഇനിയൊരു മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലോട്ട് തേങ്ങയും പെരുംജീരകവും വെളുത്തുള്ളിയും കറുവപ്പട്ടയും ഏലക്കായും ഗ്രാമ്പുവും ചേർത്ത് മഷി പോലെ അരച്ചെടുക്കുകഎന്നിട്ട് ഇത് വേവിച്ചെടുത്ത ഗ്രീൻപീസ് ലേക്ക് ചേർത്തുകൊടുക്കാം. നല്ലപോലെ തിളച്ചു തുടങ്ങുമ്പോൾ നമുക്ക്  തീ കെടുത്താംഇനി ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് നല്ലപോലെ മൂപ്പിക്കുക. എന്നിട്ട് നമുക്ക് ഇത് കറിയിലേക്ക് ഒഴിച്ച് കുക്കര് ഒരു 5 മിനിറ്റ് നേരം അടച്ച് വയ്ക്കുക. അതിനുശേഷം തുറന്ന് ഇളക്കി നമുക്ക് ഉപയോഗിക്കാം. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ഗ്രീൻപീസ് കറി റെഡി.

തയ്യാറാക്കിയത്: പാചകത്തിന്‍റെ മിന്നുന്ന ലോകം

വീഡിയോ കാണാൻ



 ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര്‍ ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന

ട്വിറ്ററിൽ പിന്തുടരുക

നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

















No comments:

Post a Comment

Post Bottom Ad

കാൻവ

Pages