കെ.എഫ്.സി ചിക്കൻ വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ:
ചിക്കൻ- 1
ബട്ടർ മിൽക്ക്- 800 മില്ലി
പ്ലെയിൻ മാവ്- 400 ഗ്രാം
കോൺഫ്ലോർ -200 ഗ്രാം
പപ്രിക പൊടി- 1 1/4 ടേബിൾസ്പൂൺ,
സവാള പൊടി- 2 ടീസ്പൂൺ,
വെളുത്തുള്ളി പൊടി- 1 1/2 ടീസ്പൂൺ
മിക്സഡ് bs ഷധസസ്യങ്ങൾ- 1/2 ടീസ്പൂൺ
വെളുത്ത കുരുമുളക് പൊടി- 3/4 ടീസ്പൂൺ
വിനാഗിരി- 1 ടേബിൾസ്പൂൺ
തക്കാളി കെച്ചപ്പ്- 1 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ -1 / 4 ടീസ്പൂൺ
ഉപ്പ്
വറുത്തതിന് എണ്ണ
ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചെടുക്കുക.
ഞാൻ സ്കിന്നോട് കൂടിയാണ് എടുത്തിരിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ തൊലി കളഞ്ഞു ഉപയോഗിക്കാവുന്നതാണ്.
ചിക്കൻ ഇനി കുറച്ചു മോരുവെള്ളത്തിൽ ഇട്ട് നന്നായി കവർ ചെയ്തു ഒരു 8 മണിക്കൂർ ഫ്രിഡ്ജിൽ വക്കണം.
മോരുവെള്ളത്തിൽ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് വേണം സോക് ചെയ്തു വയ്ക്കാൻ.
8 മണിക്കൂറിനു ശേഷം ചിക്കൻ മോരുവെള്ളത്തിൽ നിന്നെടുത്തു ഒരു പാത്രത്തിലേക്ക് മാറ്റുക.
ഇനി ഇതിലേക്ക് പാപ്രിക പൌഡർ (പകരം കാശ്മീരി ചില്ലി പൗഡർ ഉപയോഗിക്കാവുന്നതാണ്), ഒണിയൻ പൗഡർ , ഗാർലിക് പൗഡർ മിക്സഡ് ഹെർബ്സ്, വൈറ്റ് പെപ്പെർ പൗഡർ, വിനാഗിരി, ടൊമാറ്റോ കെച്ചപ്പ്,
ഉപ്പ് എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്യുക.
പാത്രം നന്നായി കവർ ചെയ്തു വീണ്ടും ഒരു 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
ഒരു പാത്രത്തിൽ മൈദ, കോൺ ഫ്ളവർ എന്നിവ എടുക്കുക.
അതിലേക്ക് പാപ്രിക പൗഡർ, വൈറ്റ് പേപ്പർ, ഒണിയൻ പൗഡർ, ഗാർലിക് പൗഡർ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്യുക.
അതിന്റെ 1/3 ഭാഗം വേറൊരു പാത്രത്തിലേക്ക് മാറ്റുക.
അതിൽ ഒരു മുട്ട, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്തു വിസ്ക് ഉപയോഗിച്ചു നന്നായി അടിച്ചെടുക്കുക.
ഒരു നോൺ സ്റ്റിക് പാനിൽ ഫ്രൈ ചെയ്യാനുള്ള എണ്ണ നന്നായി ചൂടാക്കുക.
എണ്ണ ചൂടായി കഴിയുമ്പോൾ തീ കുറയ്ക്കുക. മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ബാറ്ററിൽ മുക്കി എടുക്കുക.
ഇനി ഇത് മിക്സ് ചെത്ത് വച്ചിരിക്കുന്ന മൈദ പൊടിയിൽ ഇട്ട് നന്നായി ഒന്ന് പ്രസ്സ് ചെയ്യുക.
ചിക്കന് പുറത്തുള്ള ക്രിസ്പി ലയർ കിട്ടാൻ വേണ്ടി ആണ് ഇത്.
ഒരു പ്രാവശ്യം ഫ്രൈ ചെയ്യാനുള്ള ചിക്കൻ കഷണങ്ങൾ ഇങ്ങനെ മാവിലും പൊടിയിലും മുക്കി എടുത്ത് ഒരു പ്ലേറ്റിൽ എടുത്തു വയ്ക്കുക.
പൊടി ഒന്നു ഇനി അരിച്ചെടുക്കണം.
ഇനി ഈ ചിക്കൻ കഷ്ണങ്ങൾ നന്നായി തണുത്ത വെള്ളത്തിൽ ഒന്നുകൂടി മുക്കി വീണ്ടും മൈദ പൊടിയിൽ ഇട്ട് പ്രസ്സ് ചെയ്തെടുക്കുക.
ചിക്കൻ കഷണങ്ങൾ പത്രത്തിന്റെ സൈഡിൽ ഒന്ന് തട്ടി അധികമായിട്ടുള്ള പൊടി കളയുക.
ശേഷം ഇത് പതുക്കെ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
ചിക്കൻറെ ഒരു സൈഡിൽ പിടിച്ചു ബാക്കി ഭാഗം എണ്ണയിൽ കുറച്ചുനേരം മുഖ്യത്തിനു ശേഷം എണ്ണയിൽ വറുക്കുകയാണെങ്കിൽ ആ ക്രിസ്പി ലയർ എല്ലാം അതുപോലെ തന്നെ കിട്ടും.
അല്ലേൽ ചിലപ്പോൾ മാവ് വിട്ടു പോകാൻ സാധ്യതയുണ്ട്.
ഈ രീതിയിൽ ചെയ്താൽ കെ.എഫ്.സി ചിക്കൻ വീട്ടിൽ തന്നെ റെഡി ആക്കാവുന്നതാണ്.
തയ്യാറാക്കിയത്: ബൈജുവിന്‍റെ
ആപ്പിൾ അടുക്കള
ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്‍
ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment