മുഖ്യമന്ത്രി നടത്തിത്തരാമെന്ന് പറഞ്ഞെന്ന് ശങ്കരന്‍; വളരെ സന്തോഷമെന്ന് ഫിറോസ് ചുട്ടിപ്പാറ; ആരും ചെയ്യാത്ത കാര്യമെന്ന് അര്‍ജ്യു; സംവാദത്തിന് ശേഷം വ്‌ളോഗേഴ്‌സ് - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Wednesday, February 10, 2021

മുഖ്യമന്ത്രി നടത്തിത്തരാമെന്ന് പറഞ്ഞെന്ന് ശങ്കരന്‍; വളരെ സന്തോഷമെന്ന് ഫിറോസ് ചുട്ടിപ്പാറ; ആരും ചെയ്യാത്ത കാര്യമെന്ന് അര്‍ജ്യു; സംവാദത്തിന് ശേഷം വ്‌ളോഗേഴ്‌സ്

 




തങ്ങളുടെ നിര്ദ്ദേശങ്ങള് സംസ്ഥാന സര്ക്കാര് നടപ്പാക്കുമെന്നാണ് വിശ്വാസമെന്ന് വ്ളോഗര്മാര്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചാറ്റ് വിത്ത് സിഎം സംവാദത്തിന് ശേഷമാണ് വ്ളോഗര്മാരുടെ പ്രതികരണം. ചര്ച്ചയില് ഉരുത്തിരിഞ്ഞ ആശയങ്ങള് ഭാവിയില് പ്രാവര്ത്തികമാകുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് വ്ളോഗര്മാര് പറഞ്ഞു. ആശയങ്ങള് മുഖ്യമന്ത്രിയ്ക്കും ഒപ്പമുള്ളവര്ക്കും മനസിലാക്കാന് കഴിഞ്ഞു എന്നുള്ളത് വളരെ സന്തോഷം നല്കുന്ന കാര്യമാണ്. ഓരോ വാക്കുകളും അദ്ദേഹം ചെവിക്കൊണ്ടു. അത് എഴുതിവെച്ചു. അതിന് കൃത്യമായി മറുപടി നല്കിയിട്ടാണ് പോയത്. ചോദിച്ച 27 ചോദ്യങ്ങള്ക്കും മറുപടി കിട്ടി. ഒരു സര്ക്കാര് വ്ളോഗര്മാരോട് സംവദിക്കുന്നത് ഇന്ത്യയില് തന്നെ ആദ്യമായിട്ടായിരിക്കുമെന്നും വ്ളോഗര്മാര് പ്രതികരിച്ചു. നവകേരള നിര്മ്മാണത്തില് നവമാധ്യമങ്ങള്ക്കും പറയാനുണ്ട് എന്ന് തലവാചകത്തോടെയാണ് ചാറ്റ് വിത്ത് സിഎം പരിപാടി നടത്തിയത്. കുട്ടി വ്ളോഗര് ശങ്കരന്, അര്ജ്യു, ഫിറോസ് ചുട്ടിപ്പാറ, എം ഫോര് ടെക് ജിയോ ജോസഫ് തുടങ്ങി പ്രമുഖ വ്ളോഗര്മാര് മുഖ്യമന്ത്രിയോട് സംസാരിച്ചു.

ഞാന് പറഞ്ഞത് നടത്തിത്തരാമെന്ന് പറഞ്ഞു.

ശങ്കരന്

ഇങ്ങനെയൊരു തൊഴില് മേഖലയിലൂടെ പോകുന്ന ആളുകളാണ് എന്ന് മനസിലാക്കിക്കൊണ്ട് നമുക്കും ഒരു അവസരം നല്കിയതില് സന്തോഷമുണ്ട്.

ഫിറോസ് ചുട്ടിപ്പാറ

ശരിക്കും പറഞ്ഞാല് നല്ലൊരു ഇനിഷ്യേറ്റീവാണ്. ഇതുവരെ ആരും ചെയ്യാത്ത ഒരു കാര്യം.

അര്ജ്യു

ഭാവിയിലേക്ക് ഉപകാരപ്പെടുന്ന നമ്മുടെ കാര്യങ്ങള് പങ്കുവെയ്ക്കാനാണ് പരിപാടിയിലേക്ക് വിളിച്ചത്.

എം ഫോര് ടെക് ജിയോ ജോസഫ്


മുഖ്യമന്ത്രിയുടെ പ്രതികരണം

ഇന്റര്നെറ്റ് സാങ്കേതിക വിദ്യയുടെ വളര്ച്ചയോടെ നമ്മുടെ പൊതുമണ്ഡലം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. സാമ്പ്രദായിക മാധ്യമങ്ങള് മാത്രമുണ്ടായിരുന്ന കാലത്ത് നിലനിന്നിരുന്ന തീര്ത്തും ഏകപക്ഷീയമായ ആശയവിനിമയ രീതിയെ അപ്രസക്തമാക്കിക്കൊണ്ട്, സാമൂഹ്യമാധ്യമങ്ങള് പൊതുമണ്ഡലത്തെ കൂടുതല് ജനാധിപത്യവല്ക്കരിച്ചിരിക്കുന്നു. ആര്ക്കും അവരുടെ അഭിപ്രായങ്ങളും അറിവുകളും അനുഭവങ്ങളും സമൂഹവുമായി പങ്കുവയ്ക്കാനും സംവദിക്കാനും സാധിക്കുന്ന പാരസ്പര്യത അവ സാദ്ധ്യമാക്കി.

സാങ്കേതിക സാധ്യതകള് അര്പ്പണമനോഭാവത്തോടെ ഉപയോഗപ്പെടുത്തിക്കൊണ്ട്, വിവിധ മേഖലകളെക്കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന നിരവധി ആളുകള് ഇക്കാലയളവില് ഉയര്ന്നു വരികയുണ്ടായി. അവരുടെ ഇടപെടലുകള് നമ്മുടെ പൊതുമണ്ഡലത്തെ കൂടുതല് ചലനാത്മകവും ഊര്ജ്ജസ്വലവും ആക്കിക്കൊണ്ടിരിക്കുന്നു. നിരന്തരം പല വിഷയങ്ങളിലും അന്വേഷണങ്ങളില് മുഴുകുന്നതിലൂടെയും, ഒരു വലിയ എണ്ണം ആളുകളുമായി സംവദിക്കുന്നതിലൂടെയും അവര് നേടിയെടുത്ത ഉള്ക്കാഴ്ചകള് നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് ദിശാബോധം നല്കാന് സഹായകമാകും.

വിധത്തില് അവരുടെ കഴിവുകളും അനുഭവങ്ങളും നാടിന്റെ വികസനത്തിനായി കൂടെ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇന്ന് തിരുവനന്തപുരത്ത് വച്ച് സാമൂഹ്യ മാധ്യമങ്ങളില് ക്രിയാത്മകമായി ഇടപെടുന്ന ചില പ്രഗദ്ഭരുമായി സംവദിക്കാന് തീരുമാനിച്ചിരിക്കുന്നു. പല പുതിയ നിര്ദ്ദേശങ്ങളും ആശയങ്ങളും പരിപാടിയുടെ ഭാഗമായി ഉയര്ന്നു വരുമെന്ന് നിശ്ചയമാണ്. അവ പ്രായോഗികവല്ക്കരിക്കാനാവശ്യമായ പദ്ധതികള് രൂപപ്പെടുത്തി മുന്നോട്ടു പോകാനും, കൂട്ടായ്മയുടെ പിന്തുണ കേരളത്തിന്റെ പുരോഗതിയ്ക്കായി തുടര്ന്നും നിലനിര്ത്താനുമുള്ള ആത്മാര്ഥമായ ശ്രമം സര്ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും.

No comments:

Post a Comment

Post Bottom Ad

കാൻവ

Pages