ന്യൂഡൽഹി∙ പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ
വിഡിയോയുടെ ഭാഗമായി കൂൺ ബിരിയാണി രുചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വില്ലേജ്
കുക്കിങ് ചാനൽ വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുൽ
ഗാന്ധിയെത്തുന്നത്. പാചകം ചെയ്യുന്ന സംഘത്തോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ
ബിരിയാണിക്കൊപ്പം കൂട്ടാൻ സാലഡ് തയാറാക്കുകയാണ് ആദ്യം ചെയ്തത്.
സവാളയും തൈരും ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ വിഡിയോയിൽ രാഹുൽ
പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനൽ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി
പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇവർക്കായുള്ള
സഹായങ്ങൾ നൽകാമെന്നും രാഹുൽ വാക്കുനൽകി. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുൽ പറഞ്ഞു–
നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുൽ പ്രതികരിച്ചു.
ബിരിയാണി കഴിക്കുന്ന രാഹുൽ ഗാന്ധി
7.24 എം വരിക്കാർ
ബിഗ് മോമെന്റ് | രാഹുൽ ഗാന്ധി ഗ്രാമ പാചകത്തിൽ ചേരുക | മഷ്റൂം ബിരിയാണി | ഗ്രാമ പാചക ചാനൽ
ഇന്ന് ഞങ്ങൾക്ക് ഒരു വലിയ നിമിഷം ഉണ്ട്. രാഹുൽ ഗാന്ധി ഞങ്ങളുടെ പാചകത്തിൽ ചേർന്നു, അദ്ദേഹം ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചു.
No comments:
Post a Comment