അടിപൊളി എഗ്ഗ് റോസ്റ്റ് - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Saturday, December 26, 2020

അടിപൊളി എഗ്ഗ് റോസ്റ്റ്


 


പാലപ്പം,ചപ്പാത്തി,ഇടിയപ്പം പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി എഗ്ഗ് റോസ്റ്റ് ആണിത്,എല്ലാപേരും ട്രൈ ചെയ്തു നോക്കണേ ,

 

ചേരുവകൾ

വേവിച്ച മുട്ട 4

സവാള ഇടത്തരം വലുപ്പം 4 അല്ലെങ്കിൽ 5

തക്കാളി 3

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ

പച്ചമുളക് 3

കറിവേപ്പില

എണ്ണ

കടുക്

മഞ്ഞൾ പൊടി. 1/4 ടീസ്പൂൺ

ചുവന്ന മുളകുപൊടി 1 1/2 ടീസ്പൂൺ

മല്ലിപൊടി 2 ടീസ്പൂൺ

കുരുമുളക് പൊടി 1/2 ടീസ്പൂൺ

ഗരംമസാല 1/4 ടീസ്പൂൺ

ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയിൽ എണ്ണ ഒഴിക്കുക, ചൂടാകുമ്പോൾ കടുക് ചേർക്കുക ,ശേഷം സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, പച്ചമണം മാറിയ ശേഷം പൊടികൾ എല്ലാം ഒരുമിച്ചു ചേർത്തു വഴറ്റുക, ഇനി തക്കാളി ചേർക്കുക, അതിന്റെ സീഡ്സ് കഴുകി കളഞ്ഞതിനു ശേഷം ചേർക്കുക ,ഇല്ലെങ്കിൽ കറിക്ക് പുളിപ്പ് കൂടുതൽ ആയിരിക്കും ,അല്പം വെള്ളമൊഴിച്ചു അടച്ചു വച്ചു വേവിക്കുക, ശേഷം അതിലേക്ക്മുട്ട ചേർക്കുക 2 മിനുട്ട് അടച്ചു വയ്ക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ചൂട് വെളളം ചേർത്തു തിളപ്പിച്ചു വറ്റിക്കുക ആവശ്യ മെങ്കിൽ അല്പം ഗരംമസാല ചേർക്കുക , അല്പം കറിവേപ്പില കൂടി ചേർത്തു വാങ്ങാം ,മുട്ട റോസ്റ്റ് റെഡി ,എല്ലാപേരും ട്രൈ ചെയ്തു നോക്കൂ.

 

തയ്യാറാക്കിയത്: നിവയുടെ അടുക്കള ലോകം

വീഡിയോ കാണാൻ

 

പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്ഷെയര്ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്ലഭിക്കാന്താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്

വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്

ട്വിറ്ററിൽ പിന്തുടരുക

 

      നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..  








No comments:

Post a Comment

Post Bottom Ad

കാൻവ

Pages