തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ലോകമെങ്ങും ആഘോഷം
തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്.
മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ക്രൈസ്തവര്‍ ക്രിസ്മസ് രാവിനെ വരവേറ്റത്. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ക്രിസ്മസ്. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും പുണ്യരാവിന് വര്‍ണശോഭ നല്‍കി. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു.
'ക്രിസ്മസ്'ഉണ്ണിയേശുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന, സന്തോഷത്തിന്റെ ഉത്സവരാവ് ഇങ്ങെത്തിക്കഴിഞ്ഞു. ആഹ്ളാദഭരിതമായ ക്രിസ്മസ് രാവില്‍ പല ആചാരങ്ങളും പാരമ്പര്യങ്ങളും വിശ്വാസികള്‍ പിന്തുടരാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ്പാതിരാ കുര്‍ബാന.
പാതിര കുര്‍ബാന: ചരിത്രവും പ്രാധാന്യവും
പതിവായി ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷയാണ് വിശുദ്ധ കുര്‍ബാന അല്ലെങ്കില്‍ ദിവ്യബലി. ക്രിസ്തുവിന്റെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ടാണ് ഇത് നടത്തുന്നത്. സുറിയാനി ഭാഷയിലെ 'കുറ്ബാന'/ 'കാറെബ്' എന്ന വാക്കിന് 'ആനയിക്കുക' എന്നാണര്‍ത്ഥം. അറബിയില്‍ 'കുറ്ബാന' എന്നാല്‍ 'ബലി' എന്നാണര്‍ത്ഥം. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പരികര്‍മ്മം ചെയ്യപ്പെടുന്നതിനാല്‍ വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പരികർമം ചെയ്യുന്നവയാണ്. ഈ തിരുക്കര്‍മ്മങ്ങളുടെ പൂര്‍ത്തീകരണമായി വിശുദ്ധ കുര്‍ബാന നിലകൊള്ളുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ബലി, അല്ലെങ്കില്‍ രാജകീയ ബലി ആയുംഅറിയപ്പെടുന്നു.
ക്രിസ്മസ് രാവില്‍ അര്‍ദ്ധരാത്രി കുര്‍ബാന ആചരിക്കുന്നത് ലോകം മുഴുവനും പിന്തുടരുന്ന ഒരു ആചാരമാണ്. അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ടൈഡിലെ ആദ്യത്തെ ആരാധനക്രമമാണ് പാതിര കുര്‍ബാന. യേശുവിന്റെ ജനനത്തോടുള്ള ആദര സൂചകമായി നടത്തുന്ന കുര്‍ബാനയാണിത്. 381-384 കാലഘട്ടത്തില്‍ പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ ഗലീഷ്യന്‍ സ്ത്രീയായ എഗേറിയയാണ് അര്‍ദ്ധരാത്രിയിലെ ഈ പാരമ്പര്യത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ബെത്ലഹേമില്‍,
ജറുസലേമിലെ ആദ്യകാല കത്തോലിക്കര്‍ അര്‍ദ്ധരാത്രിയില്‍ അത്യധികം ജാഗ്രതയോടെ ക്രിസ്മസ് ആഘോഷിച്ചത് എങ്ങനെയെന്ന് എഗേറിയ നിരീക്ഷിച്ചിട്ടുണ്ട്.
430 കാലഘട്ടത്തോടെ സിക്സ്റ്റസ് മൂന്നാമന്‍ മാര്‍പാപ്പയുടെ കീഴില്‍ സെന്റ് മേരി മേജറിന്റെ ബസിലിക്കയില്‍ വച്ച് പാശ്ചാത്യലോകം ഈ പാരമ്പര്യം സ്വീകരിക്കുകയുണ്ടായി. ക്രിസ്മസ് രാവിലെ ഈ ആരാധനാക്രമം റോമന്‍ കത്തോലിക്കാ സഭ, ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍, ലൂഥറന്‍ സഭകള്‍ എന്നിവ പിന്തുടരുന്നു. ക്രിസ്മസ് ദിനത്തില്‍ 3 കുര്‍ബാനകള്‍ ആഘോഷിക്കാനുള്ള അനുമതി എല്ലാ വൈദികര്‍ക്കും ലഭിച്ചതോടെ പന്ത്രണ്ടാം നൂറ്റാണ്ടോടെ പാതിരാ കുര്‍ബാനയുടെ ജനപ്രീതി വര്‍ദ്ധിച്ചു. അര്‍ദ്ധരാത്രിയിലും പ്രഭാതത്തിലും പകലുമായി കുർബാനകൾ ആഘോഷിക്കണം എന്നതായിരുന്നു നിയമം. പുലരുവോളം നീണ്ടുനില്‍ക്കുന്ന, ഗാനാലാപനം ഉള്‍പ്പെടുന്ന മഹത്തായ കുര്‍ബാന ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
റോമന്‍ കത്തോലിക്കാ സഭ വളരെക്കാലമായി പിന്തുടരുന്ന ഒരു ആചാരമാണ് പാതിര കുര്‍ബാന. എന്നിരുന്നാലും 2009 മുതല്‍, മാർപ്പാപ്പഈ കുര്‍ബാന അര്‍ദ്ധരാത്രിക്ക് പകരം രാത്രി 10 മണിക്ക് ആചരിക്കാൻതുടങ്ങി.
No comments:
Post a Comment