ലെമൺ റൈസ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കൂ..!
ഉച്ച ഭക്ഷണത്തിനും,പിക്നിക്കിനും,കുട്ടികൾക്കും കൊടുക്കുവാൻ
സ്വാദിഷ്ടമായ നാരങ്ങാ റൈസ് ആയാലോ?
1) എണ്ണ - രണ്ട് ടേബിൾസ്പൂൺ
2) കടുക് - അര ടീസ്പൂൺ
3) ഉഴുന്ന് പരിപ്പ് - രണ്ടു ടീസ്പൂൺ
4) ജീരകം - കാൽ ടീസ്പൂൺ
5) ഇഞ്ചി - അര ടീസ്പൂൺ
6) ചന്നാ ദാൽ - രണ്ടു ടേബിൾ സ്പൂൺ
7) പച്ചമുളക്
- ഒരെണ്ണം
8) അണ്ടി പരിപ്പ് - ആറു മുതൽ ഏഴെണ്ണം
9) റോസ്റ്റഡ് നിലക്കടല - കാൽ കപ്പ്
10) കായപ്പൊടി - കാൽ ടീസ്പൂൺ
11) വറ്റൽ മുളക് - രണ്ട് എണ്ണം
12) കറിവേപ്പില - ആവശ്യത്തിന്
13) മഞ്ഞൾ പൊടി - അര ടീസ്പൂൺ
14) നാരങ്ങാനീര് - ഒരു ടേബിൾസ്പൂൺ
15) ബസ്മതി റൈസ് - ഒരു കപ്പ്
16) ഉപ്പ് - ആവശ്യത്തിന്
പാചക രീതി
• ബസ്മതി അരി ഉപ്പ് ചേർത്ത് വേവിച്ചു വയ്ക്കുക .
• ശേഷം ചുവടു കട്ടിയുള്ള പാനിലേക്കു എണ്ണ ചേർത്ത് കടുക് പൊട്ടുമ്പോൾ അതിലേക്കു മൂന്നു മുതൽ പന്ത്രണ്ടു വരെയുള്ള ചേരുവകൾ നല്ല രീതിയിൽ റോസ്റ് ചെയ്തെടുക്കുക .
• തീയണച്ചതിനു ശേഷം മഞ്ഞൾ പൊടി ,നാരങ്ങാനീര് ചേർത്തിളക്കി അവസാനം ബസ്മതി റൈസും കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കുക.
• ചൂടോടു കൂടെയോ ,തണുത്തതിനു ശേഷമോ ഉപയോഗിക്കാവുന്നതാണ് .
തയ്യാറാക്കിയത്: ബ്ലൂം ക്രാഫ്റ്റ്
ഇത് സ്വയം ചെയ്യുക
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര് ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment