ന്യൂഡൽഹി∙ കർഷക വിഷയങ്ങളിൽ ചർച്ച നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും നിശ്ചയിക്കാൻ കേന്ദ്രത്തോടാവശ്യപ്പെട്ട് രാത്രി കത്തയയ്ക്കും. ചർച്ച തുറന്ന മനസ്സോടെയാവണമെന്നും കത്തിൽ ആവശ്യപ്പെടും.
മൂന്നു വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിനു പുറമെ വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം വേണമെന്ന ആവശ്യവും കർഷകർ അടുത്ത ചർച്ചയിൽ ഉന്നയിക്കും. അതും അംഗീകരിച്ചാൽ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കൂ.
No comments:
Post a Comment