ചട്ടി പെപ്പർ ചിക്കൻ
ചേരുവകൾ
കോഴി - 1 കിലോ
മസാല :- ഉപയോഗപ്രദമായ
മല്ലി - 35gm (1/2) കപ്പ്
കുരുമുളക് - 30gm (1/4 കപ്പ്)
പെരുംജീരകം - 1 1/2 ടീസ്പൂൺ
ഏലക്ക -3 എണ്ണം
ഗ്രാമ്പു -4 എണ്ണം
പട്ട - 1"
ജാതിപത്രി - 1/2 of 1
ചുവന്ന മുളക് - 2 എണ്ണം
കറിവേപ്പില - 1 നിറച്ചത്
വെളിച്ചെണ്ണ - 2 Tbsp
വഴറ്റാൻ ആവശ്യമുള്ളത് :-
വെളിച്ചെണ്ണ - 3 ടീസ്പൂൺ
ചെറിയ ഉള്ളി -1/2 കപ്പ്
ഇഞ്ചി - 1"
വെളുത്തുള്ളി - 10 വലുത്
പച്ചമുളക് -3 എണ്ണം
കറിവേപ്പില - 1 കൈ നിറച്ചത്
ചിക്കന് മുകളിൽ വയ്ക്കാനുള്ളത് :-
സവാള - 2 എണ്ണം
തക്കാളി - 1 എണ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില
കൂടാതെ :- ഉപ്പ്, മഞ്ഞൾപ്പൊടി,നാരങ്ങാനീര് - 1 ടീസ്പൂൺ മല്ലിയില 1 കൈ നിറച്ചത് എന്നിവയും വേണം.
ഉണ്ടാക്കുന്ന വിധം :-
ചിക്കൻ നന്നായി കഴുകി കുറച്ചു വല്യ പീസായി മുറിച്ചെടുക്കുക
മസാലക്കുള്ള ചേരുവകൾ വെളിച്ചെണ്ണ ഒഴികെ എല്ലാം നന്നായി വറുത്തെടുത്തു തണുത്തതിനു ശേഷം മിക്സിയിൽ ഇട്ടു മുകളിൽ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം നന്നായി പൊടി ച്ചെടുക്കണം. നല്ല ഡാർക്ക് കളർ മസാല പൌഡർ കിട്ടും. ഒരു മഞ്ചട്ടി സ്റോവിൽ വച്ച് വെളിച്ചെണ്ണയും വഴറ്റാൻ ആവശ്യമുള്ളതും ഇട്ടു വഴറ്റിയതിനുശേഷം ചിക്കൻ ഓരോന്നായി അതിനു മുകളിൽ അടുക്കി വെക്കുക. അതിനു മുകളിൽ മഞ്ഞൾപ്പൊടി, മസാല പൌഡർ, ഉപ്പ്, സവാള നീളത്തിൽ അരിഞ്ഞത്, തക്കാളി നീളത്തിൽ അരിഞ്ഞത്, പച്ചമുളക് മുഴുവനെ, കറിവേപ്പില എന്നിവ ക്രമത്തിൽ അടുക്കിനിരത്തുക.. ഒരു അലൂമിനിയം ഫോയിൽ കൊണ്ട് ചട്ടിയുടെ വായ മൂടി അതിനുമുകളിൽ കനമുള്ള മൂടി വച്ച് 15 - 20 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം. ശേഷം തുറന്നു നന്നായി ഇളക്കി യോജിപ്പിക്കണം , അതിനുശേഷം 1 ടീസ്പൂൺ നാരങ്ങാ നീരും 1/2 കപ്പു മല്ലിയില അരിഞ്ഞതും ചേർത്ത് യോജിപ്പിച്ചു നന്നായി വേകുന്നതുവരെ അടച്ചു വച്ച് വരട്ടി എടുക്കാം . ഇതിൽ മസാല ടേസ്റ്റ് കുറവും, കുരുമുളകിന്റെ ടേസ്റ്റ് കൂടുതലും ആണ്.. മസാല കുറച്ചൂടെ വേണം എന്നുണ്ടെങ്കിൽ ഗരം മസാല കൂടെ ചേർക്കാം..
NB: അലൂമിനിയം ഫോയിൽ ഉപയോഗം ചെയ്ത് അടയ്ക്കുകചെയ്യുമ്പോ മുകളിൽ കുറച്ചേ ദ്വാരം ഇടണം. അലൂമിനിയം ഫോയിൽ പേപ്പറിന് പകരം വാഴയില വച്ചും മൂടി വയ്ക്കാം. അപ്പൊ ദ്വാരങ്ങൾ വേണ്ട.
തയ്യാറാക്കിയത്
ജീജ അരവിന്ദ്
ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില് ഷെയര് ചെയ്യുക ..പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
No comments:
Post a Comment