ഒരു ചുക്ക് കാപ്പി കുടിച്ചാലോ
ചേരുവകൾ
• ചുക്ക് പൊടിച്ചത് -- ¾
ടീസ്പൂൺ
• കുരുമുളക് ചതച്ചത് – ½
ടീസ്പൂൺ
• ശർക്കര – 1 അച്ച്
• പനിക്കൂർക്ക ഇല -- 2 എണ്ണം
• തുളസി ഇല --- 6 -7 എണ്ണം
• വെള്ളം -- 3 കപ്പ്
• കാപ്പിപ്പൊടി --- ¾ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക .ശേഷം ശർക്കര ,പനിക്കൂർക്ക ഇല ,തുളസി ഇല ,ചുക്കുപൊടി ,കുരുമുളകുചതച്ചത് എന്നിവചേർത്തു നന്നായി തിളപ്പിക്കുക .നന്നായി തിളച്ച ശേഷം ചെറിയ തീയിൽ അഞ്ചുമിനിറ്റ് കൂടി തിളപ്പിക്കാം .ശേഷം കാപ്പിപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം .ഒന്നുകൂടി തിളച്ചാൽ ചുക്കുകാപ്പി തയ്യാർ .ഇനിചുക്കുകാപ്പി പാത്രം ഒന്ന് അടച്ചുവെക്കാം .ശേഷം ചുക്കുകാപ്പി അരിച്ചെടുത്തു കുടിക്കാം .ജലദോഷം,തൊണ്ടവേദന ,പനി എല്ലാത്തിനും വളരെ നല്ലതാണ് ഈ ചുക്കുകാപ്പി.
ബിൻസി ലെനിൻസ് അടുക്കള
ചുക്ക്കാപ്പി ഉണ്ടാക്കുന്ന വിധം വീഡിയോ
No comments:
Post a Comment