അദ്ഭുതങ്ങൾ കുടികൊള്ളുന്ന ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര് പട്ടണത്തിലാണ് പ്രസിദ്ധമായ ചെങ്ങന്നൂര് മഹാദേവക്ഷേത്രം. രണ്ടാം കൈലാസമെന്ന് അറിയപ്പെടുന്നു.പരമശിവനും പാർവതിദേവിയുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ.ശിവൻ കിഴക്കുഭാഗത്തേക്കും പാർവതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
വഴിപാടുകള്
**************
ജലധാര ,രുദ്രാഭിഷേകം ,ക്ഷീരധാര ,ഗണപതി ഹോമം .ഭഗവതി സേവ കറുക ഹോമം ,സ്വയംവരാര്ച്ചന ,ശംഖാഭിഷേകം ,നിറപറ,രക്തപുഷ്‌പാഞ്ഞലി ,മുഴുക്കാപ്പ് ,മൃത്യുഞ്‌ജയ ഹോമം ,കളഭാഭിഷേകം ,സഹസ്ര നാമാ?ച്ചന ,നീരാജനം ,കളഭാഭിഷേകം ,അഭിഷേകം മാല ചാര്ത്ത് ,ആദിത്യ നാമാക്ഷരം ,അന്തി പൂജ ,ചോറൂണ് ,തുലാഭാരം ഉടയാട ചാര്ത്ത് ,വിദ്യാരംഭം.
ഉത്സവം
ധനു മാസത്തിലെ തിരുവാതിര മുതല് മകര മാസത്തിലെ തിരുവാതിര വരെ ഇരുപത്തിയെട്ടു ദിവസം ആണ് ഇവിടുത്തെ വാർഷികോത്സവം
ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി ഇരുപത്തിയെട്ടുദിവസത്തെ ഉത്സവമാണിവിടെ. ഇത്രയും നാള് നീണ്ടുനില്ക്കുന്ന ഒരു ഉത്സവം മറ്റൊരു ക്ഷേത്രത്തിലും കാണാനിടയില്ല. പതിനെട്ടുദിവസം ചെറിയ ഉത്സവവും പത്തു ദിവസം വലിയ ഉത്സവവുമായാണ് അറിയപ്പെടുന്നത്. ആറാട്ട് നടക്കുന്നത് മിത്രപുഴകടവിലെ പമ്പ നദിയിലാണ്.
No comments:
Post a Comment