ഇന്ന് നമുക്ക് ചപ്പാത്തിക്കും പൂരിക്കും ഒപ്പം കഴിക്കാൻ പറ്റിയ അടിപൊളി കോളിഫ്ലവർ മസാല ആയാലോ
ചേരുവകൾ
കോളിഫ്ലവർ - 300g
ഉള്ളി - 1
തക്കാളി - 1
ഇഞ്ചി - 1 ഇഞ്ച്
വെളുത്തുള്ളി - 8 അല്ലി
മഞ്ഞൾപ്പൊടി - 1/4 tsp
മുളകുപൊടി - 1/4 + 3/4 tsp
ഖരം മസാല - 1/4 + 1/4 tsp
മല്ലിപ്പൊടി - 3/4 tsp
ചോളമാവ് - 1 tsp
ജീരകം - 1/2 tsp
മല്ലിയില
ഉപ്പ്
എണ്ണ
വെള്ളം
ഉണ്ടാകുന്ന വിധം
ഘട്ടം 1
കോളിഫ്ലവറിലേക്ക് 1/4 tsp ഖരം മസാല, 1/4 tsp മുളക്പൊടി,
ഉപ്പ്, ചോളമാവ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് മിക്സ് ചെയ്ത കോളിഫ്ളവർ അതിലേക്ക് ചേർത്ത് നന്നായി വറുക്കുക.
ഘട്ടം 2
ഒരു മിക്സിയുടെ ജാറിലേക്ക് തക്കാളി ഇഞ്ചി, വെളുത്തുള്ളി,
മല്ലിയില, ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് ജീരകവും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക.ശേഷം മഞ്ഞൾപ്പൊടി മുളക് പൊടി ,
മല്ലിപ്പൊടി, ഖരം മസാല ചേർത്ത് നന്നായി വഴറ്റി ശേഷം അരച്ച മസാലയും ഉപ്പും ചേർത്ത് എണ്ണ തെളിയുന്നതു വരെ വഴറ്റുക. ശേഷം ഒരു കപ്പ് വെള്ളവും വറുക്കുക ചെയ്ത കോളിഫ്ളവർ ഉം ചേർത്ത് 10 മിനിറ്റ് നേരം അടച്ചു വെച്ച് വേവിക്കുക. ശേഷം കുറച്ച് മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
കോളിഫ്ളവർ മസാല തയ്യാറാണ്
തയ്യാറാക്കിയത്: പപ്പിയുടെ
അടുക്കള
ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില്‍
ഷെയര്‍ ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ
താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ cb.alldeal@gmail.com മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..
No comments:
Post a Comment