സിഗ്നലിൽ സ്വതന്ത്രമായി സംസാരിക്കുക
മറ്റൊരു സന്ദേശമയയ്ക്കൽ അനുഭവത്തിന്
"ഹലോ" എന്ന് പറയുക. നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും സംയോജിപ്പിച്ച് സ്വകാര്യതയിൽ ഒരു അപ്രതീക്ഷിത ഫോക്കസ്. അത് മാത്രം സിഗ്നൽ
മെസഞ്ചർ.
സിഗ്നൽ മെസഞ്ചർ: സിഗ്നലിൽ പുതിയ ആളാണോ? ആപ്പിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടാം
സിഗ്നൽ മെസഞ്ചർ: എലോൺ മസ്ക് അടക്കം താൻ സിഗ്നലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് സിഗ്നൽ തിരഞ്ഞെടുത്തിരിക്കുന്നത്
താളംമീഡീയ
January 14, 2021 05:46:59 Am
സിഗ്നൽ മെസഞ്ചർ: മെസേജിങ് പ്ലാറ്റ്ഫോമുകളിലെ വമ്പന്മാരായിരുന്ന വാട്സാപ്പ് സ്വകാര്യത നയം പുതുക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്ന നടപടിയിലേക്ക് വാട്സാപ്പ് നീങ്ങിയതോടെ പകരം സംവിധാനമെന്ന ആളുകളുടെ തിരച്ചിൽ ഇപ്പോൾ എത്തി നിൽക്കുന്നത് സിഗ്നലിലാണ്. എലോൺ മസ്ക് അടക്കം താൻ സിഗ്നലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് സിഗ്നൽ തിരഞ്ഞെടുത്തിരിക്കുന്നത്.
“വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർവറുകൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയും വന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസമുണ്ടായി. ഈ പ്രശ്നം പരിഹരിച്ചു. നിങ്ങളിൽ പലരും ഇതിനോടകം സിഗ്നൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഈ ലേഖനത്തിലൂടെ ആപ്പിന്റെ പ്രവർത്തനവും മറ്റ് ഫീച്ചറുകളും പരിചയപ്പെടാം.
സിഗ്നൽ അപ്ലിക്കേഷൻ: എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം
ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും സിഗ്നൽ മെസഞ്ചർ ഡൗൺലോഡ് ചെയ്യാം. വാട്സാപ്പ് പോലെ തന്നെ നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നൽകി വേണം അക്കൗണ്ട് സെറ്റപ്പ് ചെയ്യാൻ.
നിങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിയുമ്പോൾ തന്നെ അക്കൗണ്ട് ക്രീയേറ്റ് ചെയ്യാൻ മൊബൈൽ നമ്പർ ആവശ്യമാണ്. നിങ്ങൾ നൽകുന്ന നമ്പരിലേക്ക് ഒടിപി അഥവ വൺ ടൈം പാസ്വേർഡ് ലഭിക്കും. ഇത് ഉപയോഗിച്ച് വേരിഫൈ ചെയ്ത ശേഷം നിങ്ങളുടെ പേര്, പ്രൊഫൈൽ ഫൊട്ടോ എന്നിവ നൽകി സിഗ്നൽ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
സിഗ്നൽ ആപ്പ്: എന്താണ് പിൻ? ഓരോ തവണ ആപ്പ് തുറക്കുമ്പോഴും അത് ചോദിക്കുന്നത് എന്ത്?
ആദ്യത്തെ തവണ സിഗ്നൽ ആപ്ലിക്കേഷൻ സെറ്റപ്പ് ചെയ്യുമ്പോൾ ഒരു പിൻ ക്രിയേറ്റ് ചെയ്യാൻ അത് ആവശ്യപ്പെടും. ഇത് ആപ്ലിക്കേഷനുള്ളിൽ തന്നെ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പിന്നീട് മറ്റൊരു ഡിവൈസിൽ ഇതേ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ഉപയോഗിക്കണമെങ്കിൽ ഈ പിൻ നിർബന്ധമാണ്.
സിഗ്നൽ അപ്ലിക്കേഷൻ: സിഗ്നൽ സ്റ്റോറേജ്
വാട്സാപ്പിനുള്ളതുപോലെ തേർഡ് പാർട്ടി ക്ലഡ് ബാക്ക്അപ്പ് സിഗ്നലിനില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണിൽ തന്നെയായിരിക്കും സിഗ്നൽ അതിലെ വിവരങ്ങൾ സൂക്ഷിക്കുക. അതുകൊണ്ട് നിങ്ങളുടെ ഡിവൈസിൽ ഒരിക്കൽ സിഗ്നൽ അൺഇൻസ്റ്റാൾ ചെയ്താൽ പിന്നീട് റീഇൻസ്റ്റാൾ ചെയ്താൽ പഴയ ചാറ്റുകൾ തിരികെ ലഭിക്കില്ല. ഇതിന് പകരം സംവിധാനം സിഗ്നൽ ഒരുക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ പഴയ ഡിവൈസ് ഉപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തരത്തിൽ ഡറ്റാ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുകയുള്ളു.
സിഗ്നൽ അപ്ലിക്കേഷൻ: സിഗ്നലിൽ ഗ്രൂപ്പ് ചാറ്റ്
വാട്സാപ്പിലേതുപോലെ തന്നെ ഗ്രൂപ്പ് ചാറ്റിനും സിഗ്നലിൽ അവസരമുണ്ട്. സിഗ്നൽ മെസഞ്ചർ തുറന്ന ശേഷം കാണുന്ന പെൻ സിമ്പലിൽ നിന്ന് പുതിയ ഗ്രൂപ്പ് തുടങ്ങാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ കോൺഡാക്ടിൽ നിന്നും ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ഗ്രൂപ്പ് ചാറ്റ് ചെയ്യാം.
ആഗോളതലത്തില്‍ പ്രതിമാസം രണ്ട് ബില്ല്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന് ഇതാ എട്ടിന്റെ പണി. പുതുക്കിയ പ്രൈവസി പോളിസിയാണ് നിലവില്‍ ഏറ്റവും പ്രചാരമുള്ള സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷന് തിരിച്ചടിയായിരിക്കുന്നത്. കമ്യൂണിക്കേഷനിലെ എന്ഡ്ടുഎന്ഡ് എന്ക്രിപ്ഷന്റെ ഉപയോഗമാണ് വാട്ട്സ്ആപ്പിനെ ജനപ്രിയമാക്കിയതെങ്കില് ഇത് നല്കിയ സിഗ്നല് കമ്പനിയാണ് ഇപ്പോള് ഇവരെ പിന്തള്ളി ഒന്നാമതെത്തുന്നത്. ഇന്ത്യയില് കഴിഞ്ഞ ദിവസങ്ങളിലായി സിഗ്നല് ആപ്പ് വ്യാപകമായി ഡൗണ്ലോഡ് ചെയ്യുന്നുണ്ട്. 2016 ല് എന്ക്രിപ്റ്റ് ചെയ്ത മെസേജുകള് അയക്കുന്നതിന് പ്രോട്ടോക്കോള് സമന്വയിപ്പിക്കുന്നതിന് മോക്സി മാര്ലിന്സ്പൈക്കിന്റെ ഓപ്പണ് വിസ്പര് സിസ്റ്റങ്ങളുമായി വാട്ട്സ്ആപ്പ് സഹകരിച്ചിരുന്നു. എന്ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളില് മുന്തിയനിലവാരമായി പരക്കെ കണക്കാക്കപ്പെടുന്ന മൈക്രോസോഫ്റ്റും ഗൂഗിളും ഈ പ്രോട്ടോക്കോള് ഉപയോഗിച്ചു....
എന്തുകൊണ്ടാണ് 'സിഗ്നല്‍' വാട്‌സാപ്പിനേക്കാള്‍ സുരക്ഷിതമെന്ന് പറയുന്നത്? കൂടുതല്‍ അറിയാം ......
സിഗ്നല് ഫൗണ്ടേഷന്,
സിഗ്നല് മെസഞ്ചര് എല്എല്സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്ക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നല്
വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നല് എന്ന ആപ്ലിക്കേഷന് ഉപയോഗിക്കൂ എന്ന വ്യവസായി ഇലോണ് മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നല് ആപ്പ് ഡൗണ്ലോഡുകളുടെയും അതില് അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തില് വലിയ വര്ധനവുണ്ടായതായാണ് റിപ്പോര്ട്ടുകള്.
സിഗ്നലിനെ കുറിച്ച് അറിയാം
കാലിഫോര്ണിയയിലെ മൗണ്ടന് വ്യൂ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സിഗ്നല് ഫൗണ്ടേഷന്, സിഗ്നല് മെസഞ്ചര് എല്എല്സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്ക്രിപ്റ്റഡ് മെസേജിങ് സേവനമാണ്
സിഗ്നല്. 2014 ലാണ് സിഗ്നല് പ്രവര്ത്തനമാരംഭിച്ചത്.
വാട്സാപ്പിന്റെ സഹ സ്ഥാപകരില് ഒരാളായ ബ്രയാന് ആക്ടന്,
മോക്സി മര്ലിന്സ്പൈക്ക് എന്നിവര് ചേര്ന്നാണ് സിഗ്നലിന് വേണ്ടി സിഗ്നല് ഫൗണ്ടേഷന് എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്.
ബ്രയാന് ആക്ടണും ജാന് കോമും ചേര്ന്ന് വികസിപ്പിച്ച വാട്സാപ്പ് 2014 ലാണ് ഫെയ്സ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്സാപ്പില് നിന്നും ലാഭമുണ്ടാക്കുന്നതിന് ഫെയ്സ്ബുക്ക് മേധാവി സക്കര്ബര്ഗിന്റെ നിലപാടുമായി അഭിപ്രായ വ്യത്യാസം വന്നതോടെ ബ്രയാന് ആക്ടണും ജാന് കോമും കമ്പനി വിടുകയായിരുന്നു. 2017 ലാണ് ഫെയ്സ്ബുക്കില് നിന്നും രാജിവെച്ചത്.
വാട്സാപ്പ്, ടെലഗ്രാം പോലെ ഇന്റര്നെറ്റ് വഴി രണ്ട് വ്യക്തികള് തമ്മിലും വ്യക്തിയും ഗ്രൂപ്പുകള് തമ്മിലും ആശയവിനിമയം നടത്താന് ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോള്, വീഡിയോ കോള് സൗകര്യങ്ങളും ഇതിലുണ്ട്. ആന്ഡ്രോയിഡ്, ഐഓഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളില് ഇത് ലഭ്യമാണ്.
വാട്സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകള്, ചിത്രങ്ങള്, വീഡിയോകള്, ഫയലുകള്, ജിഫുകള് പോലുള്ളവ കൈമാറാനുള്ള സൗകര്യം സിഗ്നലിലും ഉണ്ട്.
ഫോണ് നമ്പറുകള് ഉപയോഗിച്ച് ലോഗിന് ചെയ്യാന് സാധിക്കുന്ന ഈ സേവനത്തില് എന്റ് റ്റു എന്റ് എന്ക്രിപ്ഷന് സംരക്ഷണവുമുണ്ട്. സുരക്ഷിതമായി എസ്എംഎസ് അയക്കാനും ഉപയോഗിക്കാം
ഇത് കൂടാതെ ഫോണിലെ ഡിഫോള്ട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എന്ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. അതിന് മറുഭാഗത്തുള്ളവരും സിഗ്നല് എസ്എംഎസുകള്ക്ക് വേണ്ടി ഉപയോഗിക്കണം എന്നുമാത്രം.
മൊബൈല് നമ്പര് മാത്രമല്ല, ലാന്റ് ലൈന് നമ്പര്, വോയ്സ് ഓവര് ഐപി നമ്പറുകള് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന് സിഗ്നലില് സാധിക്കും. ഒരു നമ്പര് ഉപയോഗിച്ച് ഒരു ഫോണില് മാത്രമാണ് ലോഗിന് ചെയ്യാന് സാധിക്കുക.
ബംഗ്ലാ,
ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്, ഉറുദു, വിയറ്റ്നാമീസ് ഭാഷകള് സിഗ്നലില് ഇപ്പോള് ലഭ്യമാണ്.
വിശ്വാസ്യത നേടാന് കാരണം
മറ്റ് സേവനങ്ങളില് നിന്ന് വ്യത്യസ്തമായി സൗജന്യമായ ഓപ്പണ് സോഴ്സ് സോഫ്റ്റ് വെയര് ഉപയോഗിച്ചാണ് സിഗ്നല് തയ്യാറാക്കിയിരിക്കുന്നത്. ഇതാണ് സിഗ്നല് ആപ്പിന് മേല് ഉപയോക്താക്കളുടെ വിശ്വാസ്യത വര്ധിപ്പിക്കുന്നത്. ആപ്പിന്റെ ഓപ്പണ്സോഴ്സ് കോഡ് ആര്ക്കും പരിശോധിക്കാവുന്നതാണ്
അതായത് ആപ്പില് ജനവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില് അത് കമ്പനിയ്ക്ക് പുറത്തുള്ളവര്ക്ക് പരിശോധിക്കാനും തിരിച്ചറിയാനും സാധിക്കും. കമ്പനിയുടെ രഹസ്യ ഇടപെടലുകള് അതില് സാധിക്കില്ല. സിഗ്നല് ആപ്പിന്റെ നിര്മാണത്തില് ഉടമകള് അത്രത്തോളം സുതാര്യത ഉറപ്പുവരുത്തുന്നുണ്ട്.
ടെലിഗ്രാം മെസേജിങ് ആപ്ലിക്കേഷനും ഓപ്പണ് സോഴ്സ് സോഫ്റ്റ് വെയറാണുള്ളത്. എന്നാല് വാട്സാപ്പിന് അങ്ങനെയല്ല.
മാത്രവുമല്ല സുരക്ഷാ വിദഗ്ദര്, സ്വകാര്യത ഗവേഷകര് പോലെ സ്വകാര്യതയ്ക്ക് ഊന്നല് നല്കി പ്രവര്ത്തിക്കുന്ന പലരും സിഗ്നല് ഉപയോക്താക്കളാണ്.
അമേരിക്കയുടെ ഭീഷണി നേരിടുന്ന എഡ്വേര്ഡ് സ്നോഡന് പോലും സിഗ്നല് ഉപയോഗിക്കാന് ആഹ്വാനം ചെയ്യുന്നവരില് ഒരാളാണ്. താന് ഇതുവരെ കൊല്ലപ്പെട്ടിട്ടില്ല എന്നതിന് ഒരു കാരണമായി അദ്ദേഹം പറയുന്നതും സിഗ്നല് ആപ്പ് ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാണ്.
സിഗ്നൽ നേടുക
ഡൗൺലോഡ് ചെയ്യുക
സിഗ്നൽ മെസഞ്ചർ ആൻഡ്രോയിഡ് അപ്ലിക്കേഷൻ
സിഗ്നൽ മെസഞ്ചർ ഐഫോൺ അപ്ലിക്കേഷൻ
സിഗ്നൽ ഡെസ്ക്ടോപ്പ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്, ആദ്യം നിങ്ങളുടെ ഫോണിൽ സിഗ്നൽ ഇൻസ്റ്റാൾ ചെയ്യണം.
വിൻഡോസിൽ ഇല്ലേ?
ലിനക്സിനുള്ള സിഗ്നൽ - ഡെബിയൻ അധിഷ്ഠിത ഡിസ്ട്രോസ്
ലിനക്സ് (ഡെബിയൻ അടിസ്ഥാനമാക്കിയുള്ളത്) നിർദ്ദേശങ്ങൾ ഇൻസ്റ്റാൾ ചെയ്യുക
# ശ്രദ്ധിക്കുക: ഈ നിർദ്ദേശങ്ങൾ 64 ബിറ്റ് ഡെബിയൻ അടിസ്ഥാനമാക്കിയുള്ളവയ്ക്ക് മാത്രമേ പ്രവർത്തിക്കൂ
# ഉബുണ്ടു,
പുതിന മുതലായ ലിനക്സ് വിതരണങ്ങൾ.
# 1. ഞങ്ങളുടെ official ദ്യോഗിക പബ്ലിക് സോഫ്റ്റ്വെയർ സൈനിംഗ് കീ ഇൻസ്റ്റാൾ ചെയ്യുക
wget -O- https://updates.signal.org/desktop/apt/keys.asc | \
sudo apt-key add -
# 2. നിങ്ങളുടെ ശേഖരണങ്ങളുടെ പട്ടികയിലേക്ക് ഞങ്ങളുടെ ശേഖരം ചേർക്കുക
എക്കോ "deb [arch = amd64] https://updates.signal.org/desktop/apt
xenial main" | \
sudo tee -a
/etc/apt/sources.list.d/signal-xenial.list
# 3. നിങ്ങളുടെ പാക്കേജ് ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്ത് സിഗ്നൽ ഇൻസ്റ്റാൾ ചെയ്യുക
sudo apt update && sudo apt സിഗ്നൽ-ഡെസ്ക്ടോപ്പ് ഇൻസ്റ്റാൾ ചെയ്യുക
No comments:
Post a Comment