കോവിഡ് ഉള്ളവർക്കും വാക്സിനേഷൻ നൽകണം; നിങ്ങൾ അറിയേണ്ടതെല്ലാം കേന്ദ്ര സർക്കാർ പറയുന്നു
ദില്ലി;
കൊവിഡില്‍ നിന്നും രോഗമുക്തി നേടിയവര്‍ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിന് വാക്സിന് സ്വീകരിക്കുന്നത് ഉചിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവര്‍ രോഗ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും
മാറി 14 ദിവസത്തിനു ശേഷം മാത്രമേ വാക്സിന് സ്വീകരിക്കാവൂ. വാക്സിനേഷന് കേന്ദ്രങ്ങളില്‍ രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തിലാണിത്. വാക്സിന് സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗികമായി രജിസ്ട്രര് ചെയ്യണം.വാക്സിന് എടുക്കേണ്ട സമയത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.അല്ലാത്ത പക്ഷം വാക്സിന് നല്കുകയില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.കൊവിഡ് വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാമാക്കിയത്.
കോവിഡിനെതിരായ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് ക്യാംപയിന് അടുത്ത വർഷം ആദ്യം ഇന്ത്യയിൽ ആരംഭിക്കും. വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത മുൻഗണനാ ഗ്രൂപ്പുകളില് ഉള്പ്പെടെയുള്ള 30 കോടി ആളുകൾക്കാണ് നൽകിയേക്കുക. അനുമതി ലഭിക്കുന്ന എല്ലാ കൊവിഡ് വാക്സിനുകളും താരതമ്യേന സുരക്ഷിതവും കാര്യക്ഷമവുമാണെങ്കിലും വാക്സിന് സ്വീകരണത്തിന്റെ ഷെഡ്യൂളില്‍ ഒരു തരം വാക്സിന് തന്നെ എടുക്കുന്നുവെന്ന് ഉറപ്പു വരുത്തണം. വ്യത്യസ്ത കൊവിഡ് വാക്സിനുകള്‍ പരസ്പരം മാറി എടുക്കുവാന്‍ സാധിക്കില്ലാത്തിനാലാണിതെന്ന് മന്ത്രാലയം പറഞ്ഞു .28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസ് വാക്സിനാണ് വാക്സിന് ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കുവാനായി എടുക്കേണ്ടത്. കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ആന്റിബോഡികളുടെ സംരക്ഷണ പാളി വികസിക്കുക. വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന ആരോഗ്യ പ്രവര്ത്തകര്ക്കും മുന്നിര പ്രവര്ത്തകര്ക്കുമായിരിക്കും പരിഗണന നല്കുക. ഒപ്പം വാക്സിന്റെ ലഭ്യതയനുസരിച്ച് 50 വയസ്സിനു മുകളിലുള്ളവർക്കും വിതരണം നേരത്തെ ആരംഭിച്ചേക്കും. 50 വയസ്സിനു മുകളിലുള്ളവരെ രണ്ട് ഉപഗ്രൂപ്പുകളായി തിരിക്കും: 60 ഉം അതിനുമുകളിലും പ്രായമുള്ളവർക്ക് ആദ്യം വാക്സിനേഷൻ നൽകും. അതിനുശേഷമായിരിക്കും അടുത്തത് 50-60 പ്രായ വിഭാഗത്തിലുള്ളവര്ക്ക് നല്കുക. വാക്സിന് സ്വീകരിച്ചതിനു ശേഷം ചിലര്ക്ക് പനി, തലവേദന മുതലായവ അനുഭവപ്പെട്ടേക്കാമെന്നും വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് അരമണിക്കൂറെങ്കിലും വാക്സിനേഷൻ സെന്ററിൽ വിശ്രമിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പിന്നീട് എന്തെങ്കിലും അസ്വസ്ഥതയോ അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട ആരോഗ്യ പ്രവര്ത്തകരെ അറിയിക്കണം.
No comments:
Post a Comment