ഒരു നാടൻ ഉരുളകിഴങ്ങു കറി - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Thursday, December 24, 2020

ഒരു നാടൻ ഉരുളകിഴങ്ങു കറി


 കിഴങ്ങ് കറി

ഉരുളകിഴങ്ങ് ഇഷ്ടമില്ലാത്തവരായി അധികം ആരും ഉണ്ടാവില്ല.നമ്മൾ പല രീതിയിൽ ഉരുളകിഴങ്ങു കറി ഉണ്ടാക്കാറുണ്ട്.ഇവിടെ നമ്മൾ പരിചയപെടുത്തുന്നത് അധികം മസാല പൊടികൾ ചേർക്കാതെ എന്നാൽ നല്ല രുചിയുള്ള ഒരു പാവം കിഴങ്ങ് കറി ആണ്. അപ്പം, ദോശ, ഇടിയപ്പം, പുട്ട്, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ കിടിലം ആണേ 😃😋😋

 ചേരുവകൾ :

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

കടുക് -1/4 ടീസ്പൂൺ

ഏലക്ക -2 എണ്ണം

ഗ്രാമ്പു - 2 എണ്ണം

കരുവാപ്പട്ട - ചെറിയ കഷ്ണം

സവാള - 1 എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - 2 എണ്ണം എരിവുള്ളത്

കറിവേപ്പില

മല്ലിപൊടി - 2 ടീസ്പൂൺ

ഗരം മസാല പൊടി - 1/4 ടീസ്പൂൺ

ഉരുളകിഴങ്ങ് - 2 എണ്ണം ഇടത്തരം വലുപ്പം

വെള്ളം - 1/2 കപ്പ്

തേങ്ങയുടെ ഒന്നാം പാൽ - 1/4 കപ്പ്

തേങ്ങയുടെ രണ്ടാം പാൽ - 1/2 കപ്പ്

ഉപ്പ് - ആവശ്യയത്തിനു

 

ഉണ്ടാകുന്ന വിധം :

1. ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക.അതിനു ശേഷം ഏലക്ക, ഗ്രാമ്പു, കരുവാപ്പട്ട എന്നിവ ഇട്ടു മൂപ്പിക്കുക.

2. ഇനി അതിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില എല്ലാം ചേർത്ത് സോഫ്റ്റ് ആകുംവരെ വഴറ്റുക. ഇനി അതിലോട്ടു മല്ലിപൊടി ചേർത്ത് പച്ച മണം മാറും വരെ വഴറ്റുക.

3. ഇനി ഇതിലോട്ട് അരിഞ്ഞു വച്ച ഉരുളകിഴങ്ങ് കൂടെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.

ഇനി വെള്ളം കൂടെ ചേർത്ത് മൂടി വച്ചു വേവിക്കുക.

4. വെള്ളം വറ്റിവരുമ്പോൾ കാട്ടി കുറഞ്ഞ തേങ്ങ പാൽ ഒഴിച്ച് തിളപ്പിക്കുക.

5. അവസാനം തേങ്ങയുടെ ഒന്നാം പാലും, ഗരം മസാലയും ചേർത്തതിന് ശേഷം ഇളക്കി യോജിപ്പിക്കുക. കുറച്ചു കറി വേപ്പില കൂടെ ചേർക്കാം.

 തയ്യാറാക്കിയത്: പാചകത്തിന്റെ മിഴിവേറിയ ലോകം

വീഡിയോ കാണാൻ

താളംമീഡീയില്‍നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് ഉടനടി വാര്‍ത്തകള്‍ -ദിവസം മുഴുവന്‍ ലഭിക്കാന്‍ പിന്തുടരുക. ഏറ്റവും പുതിയ വാർത്തകൾചിത്രങ്ങൾവീഡിയോസ്അപ്ഡേറ്റ്സ്ഫോട്ടോകൾ, തലക്കെട്ടുകൾ, , തത്സമയ അപ്ഡേറ്റുകൾഎന്നിവ താളംമീഡീയ വഴികാണാം

ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില് ഷെയര് ചെയ്യുക.പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്

 വീഡിയോ കാണുക ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്

ട്വിറ്ററിൽ പിന്തുടരുക

 

      നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ

താളം മീഡീയയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ  cb.alldeal@gmail.com  മെയിൽ ഐഡിയിലേക്ക് അയയ്ക്കുക..  





No comments:

Post a Comment

Post Bottom Ad

കാൻവ

Pages