ഏത്തപ്പഴം കൊണ്ട് നാലുമണി പലഹാരം - താളംമീഡീയ

താളംമീഡീയ

ഹായ് ഇത് താളംമീഡീയ യാണ്.എല്ലാംവാർത്ത, രാഷ്ട്രീയംഅന്വേഷണം, ആരോഗ്യംവിനോദം ധനകാര്യം, സാങ്കേതികവിദ്യ യാത്ര പാചകക്കുറിപ്പുകൾ, തിരശ്ശീലയ്ക്ക് പിന്നിലുള്ള രസകരമായ കാര്യങ്ങൾ കണ്ടെത്തുക.കൂടുതൽ പിന്തുടരുക

|

പുതിയ അപ്ഡേറ്റ്സ്

ഹോം ടോപ്പ് പരസ്യം

ക്യാഷ് കരോ

Post Top Ad

Bybit

Sunday, December 20, 2020

ഏത്തപ്പഴം കൊണ്ട് നാലുമണി പലഹാരം

 

ഏത്തപ്പഴം കൊണ്ട് നല്ല രുചിയുള്ള വെറൈറ്റി നാലുമണിപലഹാരം ഉണ്ടാക്കിയെടുക്കാം.



ആവശ്യമുള്ള സാധനങ്ങൾ

ഏത്തപ്പഴം 3 ( ചെറുതായി മുറിക്കണം )

തേങ്ങാ ചിരകിയത് 1/2 കപ്പ്‌

പഞ്ചസാര 2 ടേബിൾ സ്പൂൺ

ഏലക്ക 2 to 3

നെയ്യ് 1 സ്പൂൺ

ഉപ്പ് 1 നുള്ള്

അണ്ടിപ്പരിപ്പ് (optional )

കിസ്മിസ് (optional )

എണ്ണ

ബാറ്റർ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

മൈദ 1/2 കപ്പ്‌

അരിപ്പൊടി 1 ടേബിൾ സ്പൂൺ

പഴം മുറിച്ചത് 1/4 കപ്പ്‌

പഞ്ചസാര 1 സ്പൂൺ

വെള്ളം 1/2:കപ്പ്‌

ഉപ്പ് 1 നുള്ള്

പാചകരീതി

ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങാ ചിരകിയത് ചെറിയ തീയിൽ 2 മിനിറ്റ് ചൂടാക്കാം ശേഷം ചെറുതായി മുറിച്ചു വച്ചിരിക്കുന്ന ഏത്തക്ക ചേർത്ത് ചെറിയ തീയിൽ വഴറ്റി എടുക്കാം(1/4 കപ്പ്‌ പഴം മുറിച്ചത് മാറ്റി വെക്കുന്നുണ്ട് ). വെന്തു വരുമ്പോൾ പഞ്ചസാര, ഏലക്ക പൊടിച്ചത് ഒരു നുള്ള് ചേർത്ത് നന്നായി ഇളക്കി അടുപ്പത്തു നിന്ന് മാറ്റി വക്കാം. ഇതിലേക്ക് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു ചേർത്ത് കൊടുക്കുന്നുണ്ട്. കൂട്ടുകൾ കൈ കൊണ്ടു മിക്സ്‌ ചെയ്യാൻ പറ്റുന്ന ചൂട് ആകുമ്പോൾ കൈ കൊണ്ട് പൊടിച്ചു ബോൾ ഷേപ്പ് ആക്കി എടുക്കാം. ഒരുപാട് പൊടിച്ചെടുക്കേണ്ട ആവശ്യമില്ല ഷേപ്പ് ചെയ്തെടുക്കാൻ പറ്റുന്ന പാകം ആയാൽ മതി. മുകളിൽ കൊടുത്തിരിക്കുന്ന ബാറ്ററിന്റെ ചേരുവകൾ എല്ലാം മിക്സിയിൽ അരച്ചെടുത്തു അതിൽ ബോളുകൾ ഓരോന്നായി മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരി എടുക്കാം.

ഇത് വരെ ഞാൻ കഴിച്ചതിൽ ഏറ്റവും ടേസ്റ്റ് തോന്നിയ ഏത്തപ്പഴം കൊണ്ടുള്ള ഐറ്റം ആണിത്. ഇത് പോലെ ചെയ്തു നോക്കിയിട്ടില്ലാത്തവർ ഒരു പ്രാവശ്യം ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും.

ഇവിടെ എടുത്തിരിക്കുന്ന ഏത്തപ്പഴം കറക്റ്റ് പഴുപ്പ് ആയതായിരുന്നു. പഴം കൂടുതൽ പഴുത്തതാണെകിൽ ഷേപ്പ് ചെയ്യുന്നതിന് മുൻപ് 1 പിടി അവൽ മിക്സ്‌ ചെയ്തു കൊടുത്താൽ മതി. വീഡിയോ കാണാൻ


തയ്യാറാക്കിയത്: ഹോം ടിപ്പുകളും പാചകവും നെജി

 

ഈ പോസ്റ്റ് നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കില് ഷെയര് ചെയ്യുക ..പുതിയ പോസ്റ്റ് നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളം മീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.

നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്

 

വീഡിയോ കാണുക ഒപ്പം സബ്‌സ്‌ക്രൈബുചെയ്യുക

താളം മീഡിയ യൂട്യൂബ് ചാനൽ

ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്

ട്വിറ്ററിൽ പിന്തുടരുക


No comments:

Post a Comment

Post Bottom Ad

കാൻവ

Pages